മദ്ധ്യ തിരുവിതാംകൂറിലെ കുറവിലങ്ങാട് ഫൊറോനായിൽ കൂടല്ലൂർ ഇടവകയിൽപ്പെട്ട കടപ്പൂര് പ്രദേശത്ത് വളർന്ന് വലുതായി കേരളമൊട്ടാകെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും പടർന്ന് പന്തലിച്ചുനിൽക്കുന്ന അതിപുരാതന സുറിയാനി ക്രൈസ്തവ കുടുംബം ആണ് മൂശാരിയേട്ട് കുടുംബം. വിദേശികൾ മുസരിക്കോട്ട് എന്നു വിളിച്ചിരുന്ന കൊടുങ്ങല്ലൂരിനടുത്തുള്ള കടപ്പൂര് പ്രദേശത്ത് ഉദയംകൊണ്ട മൂശാരിയേട്ട് കുടുംബം നിരവധി വൈദികരെയും സന്യസ്തരെയും അതുപോലെ സാംസ്‌കാരിക സാമുദായിക രാഷ്ട്രീയരംഗത്ത് നേതൃത്വം നൽകിയ അനേകം വ്യക്തികളെയും സംഭാവന നൽകിയിട്ടുണ്ട് . ക്രൈസ്തവ മൂല്യങ്ങളും കഠിനാദ്ധ്വാനവും കൈമുതലാക്കിയ ഈ കുടുംബം മൂശാരിയേട്ട് , എളൂക്കാലാ, വലിയപറമ്പിൽ , കിഴക്കെത്തൊട്ടിയിൽ , മുതുകാട്ടിൽ എന്നീ 5 ശാഖകളായി വ്യാപിച്ചുകിടക്കുന്നു.